മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സമർപ്പിച്ച ഹർജി കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, വിജിലന്‍സ് അന്വേഷണത്തിന്മേലുള്ള തടസ്സം ഒരാഴ്ചത്തേക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കേസ് കൂടുതൽ വാദപ്രതിവാദങ്ങൾക്കായി ഹൈക്കോടതിയിലേക്ക് തിരികെ അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു. മാസപ്പടി കേസില്‍ പിണറായി വിജയന് മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് സുപ്രീം കോടതി ഉത്തരവ്.
മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന്വേഷണത്തിന് ഒരാഴ്ച തടസ്സം മാത്രം