Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കോവളത്തെ ഡ്രീംസ് സ്പായിൽ പതിനാറുകാരി നേരിട്ടത് ഞെട്ടിക്കുന്ന കൊടും പീഡനം. ഒരു ദിവസം പതിനഞ്ചോളം പേരാണ് പെൺകുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേൽപ്പിക്കുകയും, തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടാകുകയും ചെയ്തു. വഴങ്ങിയില്ലെങ്കിൽ മാതൃസഹോദരി ദേഹത്ത് തീവെച്ച് പൊള്ളലേൽപ്പിക്കുമെന്ന് ഭയപ്പെടുത്തിയിരുന്നു. പീഡനമുറിക്ക് പുറത്ത് കാവലിനും ആളുകളെ ഏർപ്പാടാക്കിയിരുന്നു.

ഈ കേസിൽ നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്പായിൽനിന്നുള്ള പണം ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് അന്വേഷണ വിധേയമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുരൂപിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സ്പാ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

മനുഷ്യക്കടത്തും ഒരു വർഷത്തോളം നീണ്ട പീഡനവും:
ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്ത് എത്തിച്ചത്. സംഭവത്തിൽ മനുഷ്യക്കടത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് ജോലിക്കെത്തിയതാണെന്നു പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തേക്ക് അയച്ചത്. തുടർന്ന് പ്രതികളുടെ സ്പായിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി ഒരുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്.

പീഡനം സഹിക്കവയ്യാതെ, സ്പായിൽ തന്നെയുള്ള ആൺസുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസിൽ പരാതി നൽകുകയും, തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പാ ജീവനക്കാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ നിലവിൽ റിമാൻഡിലാണ്. മാതൃസഹോദരിയുടെയും ഭർത്താവിന്റെയും സി.ഡി.ആർ വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു.

സ്പായിൽ എത്തിയവരും കുടുങ്ങും:
ജൂലൈ മുതലുള്ള സ്പാ സന്ദർശകരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരികയാണ്. പട്ടികയിലുള്ളവരുമായി പെൺകുട്ടിയെ പങ്കെടുപ്പിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കും. പ്രതികളുടെ അക്കൗണ്ടിലേക്ക് ദിവസവും 5000 രൂപ വരെ എത്തിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ബാങ്ക് ഇടപാടുകളും ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in