Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബിജെപി സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയ ആദിവാസിഭൂമി കോണ്‍ഗ്രസ് തിരിച്ചു നൽകുന്നു

ബിജെപി സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയ ആദിവാസിഭൂമി കോണ്‍ഗ്രസ് തിരിച്ചു നൽകുന്നു
Rahul 28.09.18 രാഹുൽ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി കോൺഗ്രസ് നടപ്പിലാക്കുന്നു. ബസ്തറിലെ ലോഹന്ദിഗുദയിൽ ആദിവാസികളിൽ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ. 2005ൽ ടാറ്റയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയാണ് തിരികെ നൽകുന്നത്. വ്യവസായിക ആവശ്യങ്ങൾക്കായി ഏറ്റെടുത്ത ഭൂമിയിൽ അഞ്ച് വർഷത്തിന് ശേഷവും നടപടി ആയില്ലെങ്കിൽ തിരിച്ചു നൽകുമെന്നായിരുന്നു ഈ വർഷം നവംബറിൽ ജഗ്ദാൽപൂരിൽ വെച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. 1707 കർഷകർക്ക് ഭൂമി തിരികെ ലഭിക്കും. 2005ൽ ബസ്തറിൽ സ്റ്റീൽപ്ലാന്റ് നിർമിക്കുന്നതിനായി ബിജെപി സർക്കാരായിരുന്നു ടാറ്റയുമായി കരാറിലെത്തിയത്. 19,500 കോടിയുടെ പദ്ധതിയായിരുന്നു അത്. എന്നാൽ 2016ൽ ടാറ്റ പദ്ധതിയിൽ നിന്ന് പിന്മാറിയെന്നും, ഇതിനായി ഏറ്റെടുത്ത ഭൂമി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഏറ്റെടുത്തുവെന്നും തിരിച്ചു നൽകാൻ സാധിക്കില്ലെന്നുമായിരുന്നു ബിജെപി സർക്കാരിന്റെ വാദം. https://www.youtube.com/watch?v=Ya3zpGJtNKg

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in