Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എന്തും ചോദിച്ചോളൂ'; ജെൻസിയുമായി നേരിട്ട് സംവദിക്കാൻ ഇൻസ്റ്റഗ്രാമിൽ പുതിയ ക്യാമ്പയിനുമായി രാഹുൽ ഗാന്ധി

'എന്തും ചോദിച്ചോളൂ'; ജെൻസിയുമായി നേരിട്ട് സംവദിക്കാൻ ഇൻസ്റ്റഗ്രാമിൽ പുതിയ ക്യാമ്പയിനുമായി രാഹുൽ ഗാന്ധി


ന്യൂഡൽഹി: രാജ്യത്തെ ജെൻസി (Gen Z) യുവാക്കളുമായും വിദ്യാർഥികളുമായും നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പുതിയ സംവാദ ക്യാമ്പയിൻ ആരംഭിച്ചു. 'എന്തും ചോദിച്ചോളൂ' (Ask Me Anything) എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ വിദ്യാർഥികൾക്കും യുവാക്കൾക്കും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ചോദ്യങ്ങൾ അയയ്ക്കാൻ യുവാക്കളെ ക്ഷണിച്ച രാഹുൽ ഗാന്ധി, കഴിയുന്നത്ര ചോദ്യങ്ങൾക്ക് വ്യക്തിപരമായി മറുപടി നൽകുമെന്ന് അറിയിച്ചു. ക്യാമ്പയിന്റെ ഇൻസ്റ്റഗ്രാം ലിങ്ക് എക്‌സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയും അദ്ദേഹം പങ്കുവെച്ചു.

"വിദ്യാർഥികളേ, ജെൻസികളേ... നിങ്ങളെ കേൾക്കാൻ ഞാൻ ഇവിടെയുണ്ട്. നിങ്ങൾക്ക് എന്നോട് എന്തും ചോദിക്കാം. എനിക്ക് കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകും," എന്നാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചത്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ നടപടികൾ വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

അതേസമയം, യുവജനങ്ങളുമായുള്ള ഡിജിറ്റൽ ആശയവിനിമയം ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാരും വിവിധ കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സജീവമാകുന്നുണ്ട്.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in