Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വയനാടിന്റെ റെയില്‍വേ വികസനം: കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി

വയനാടിന്റെ റെയില്‍വേ വികസനം: കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി

നിലമ്പൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി വദ്ര കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

പാലക്കാട്‌നിലമ്പൂര്‍, ഷൊര്‍ണൂര്‍നിലമ്പൂര്‍ റൂട്ടുകളില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ മെമു സര്‍വീസുകള്‍ അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. കത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ സര്‍വീസ് നടത്തുന്ന പാലക്കാട്‌നിലമ്പൂര്‍, ഷൊര്‍ണൂര്‍നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മെമു സര്‍വീസുകളാക്കി മാറ്റണമെന്നും, പാലക്കാട് ഡിവിഷന്‍ നിര്‍ദേശിക്കുകയും സതേണ്‍ റെയില്‍വേ ആസ്ഥാനത്ത് നിന്ന് റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ ചെയ്തിട്ടുള്ള അഞ്ച് പുതിയ മെമു സര്‍വീസുകള്‍ക്ക് ഉടന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് നിലമ്പൂര്‍ വരെ ദീര്‍ഘിപ്പിക്കണമെന്നും 24 കോച്ചുകളുള്ള ട്രെയിനുകള്‍ക്ക് അനുയോജ്യമായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ദീര്‍ഘിപ്പിക്കുകയും യാര്‍ഡ് നവീകരിക്കുകയും ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി എം. പി. കത്തില്‍ ആവശ്യമുന്നയിച്ചു. 

തുവ്വൂര്‍, പട്ടിക്കാട്, ചെറുകര, വള്ളപ്പുഴ എന്നീ ഹാള്‍ട്ട് സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകള്‍ 24 കോച്ചുകളുള്ള ട്രെയിനുകള്‍ക്ക് അനുയോജ്യമായി വികസിപ്പിക്കുക, ഷൊര്‍ണൂര്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുക, തിരുവനന്തപുരംകാസര്‍ഗോഡ്, തിരുവനന്തപുരംമംഗളൂരു വന്ദേഭാരത് എക്‌സ്പ്രസുകളിലേക്ക് സൗകര്യപ്രദമായ കണക്ഷന്‍ ലഭിക്കുന്നതിന് കോട്ടയംനിലമ്പൂര്‍ എക്‌സ്പ്രസിന്റെയും ഷൊര്‍ണൂര്‍നിലമ്പൂര്‍ മെമുവിന്റെയും പുറപ്പെടല്‍ സമയം പുനഃക്രമീകരിക്കുക എന്നുമാണ് മറ്റ് ആവശ്യങ്ങള്‍. 

2025 സെപ്തംബറില്‍ വണ്ടൂരില്‍ വച്ച് പ്രിയങ്ക ഗാന്ധി എം.പി. വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നയിക്കപ്പെട്ട ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ മെമു സര്‍വീസ് ആരംഭിച്ചതിനും, കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസില്‍ അധിക കോച്ച് അനുവദിച്ചതിനും, തുവ്വൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റഫോം ദീര്‍ഘിപ്പിച്ചതിനുമുള്ള നന്ദിയും പ്രിയങ്ക ഗാന്ധി എം.പി. മന്ത്രിയെ അറിയിച്ചു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in