Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പയ്യന്നൂരിലെ തോല്‍വിയില്‍ ജനങ്ങളെ പഴിചാരിയും മാധ്യമങ്ങളെ വിമര്‍ശിച്ചും പിണറായി വിജയന്‍; ഇന്ന് തളിപ്പറമ്പില്‍ രാഷ്ട്രീയ വിശദീകരണ യോഗം

പയ്യന്നൂരിലെ തോല്‍വിയില്‍ ജനങ്ങളെ പഴിചാരിയും മാധ്യമങ്ങളെ വിമര്‍ശിച്ചും പിണറായി വിജയന്‍; ഇന്ന് തളിപ്പറമ്പില്‍ രാഷ്ട്രീയ വിശദീകരണ യോഗം

തളിപ്പറമ്പ്/പയ്യന്നൂര്‍: തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെത്തുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം മയ്യിലില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ തളിപ്പറമ്പ് സന്ദര്‍ശനമാണിത്.

ഇന്നലെ പയ്യന്നൂരിലെ രണ്ടിടങ്ങളില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. പയ്യന്നൂരിലെ പരാജയത്തില്‍ തെറ്റുപറ്റിയത് പാര്‍ട്ടിക്കല്ല ജനങ്ങള്‍ക്കാണെന്ന് പിണറായി യോഗത്തില്‍ ന്യായീകരിച്ചു. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും ഉണ്ടാകുമെന്നും ഇടതുപക്ഷ വിരോധം കൊണ്ടുനടക്കുന്ന മാധ്യമങ്ങള്‍ വലിയ പ്രചാരണവും ഇല്ലാക്കഥകളും പ്രചരിപ്പിച്ചതായും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ഇന്ന് മയ്യിലില്‍ നടക്കുന്ന പൊതുയോഗത്തിന് പുറമേ, നാളെ വൈകുന്നേരം തളിപ്പറമ്പ് ടൗണില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും പിണറായി വിജയന്‍ പങ്കെടുത്ത് സംസാരിക്കും.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in