Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിലെ കനത്ത മഴക്കെടുതിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തിയ മന്ത്രി അവിടെ കഴിയുന്നവരുടെ സുരക്ഷിതത്വവും സൗകര്യങ്ങളും വിലയിരുത്തി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും മറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ക്യാമ്പുകളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍, ഒസള്‍ട്ടാമിവര്‍, ഒ.ആര്‍.എസ്, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ എല്ലാ ക്യാമ്പുകളിലും ഉറപ്പാക്കി. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍, കുടിവെള്ളം, ഭക്ഷണം, ശുചിത്വം എന്നിവയും വിലയിരുത്തി. കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ പുരോഗമിക്കുകയാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും ഭക്ഷ്യധാന്യങ്ങളും എല്‍.പി.ജിയും ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. നദീതീരങ്ങളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ പത്തനംതിട്ട ജില്ലയിലെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,076 കുടുംബങ്ങളിലെ 3,568 പേരാണ് കഴിയുന്നത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തിരുവല്ല താലൂക്കിലാണ് (47 എണ്ണം). കോഴഞ്ചേരിയില്‍ 18, മല്ലപ്പള്ളിയില്‍ 16, റാന്നിയില്‍ 9, കോന്നിയില്‍ 5 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍.

റാന്നി, മല്ലപ്പള്ളി, തിരുവല്ല, കോന്നി താലൂക്കുകളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം.എല്‍.എമാരായ പഴകുളം മധു, അബിന്‍ വര്‍ക്കി, വര്‍ഗീസ് മാമ്മന്‍, കെ. യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in