Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ; കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ; കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണ വ്യക്തമാക്കി. നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമെടുത്ത തീരുമാനമാണിതെന്നും കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനം പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ നിന്നുള്ള എം.പി. കോട്ട ശ്രീനിവാസ് പൂജാരിക്ക് നല്‍കിയ ഉറപ്പിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സൗത്ത് സെന്‍ട്രല്‍, സൗത്ത് വെസ്റ്റേണ്‍, കൊങ്കണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരുമായി 40 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

മൈസൂരില്‍ നിന്ന് മംഗളൂരുവിലേക്ക് 100 കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍, പാലക്കാട് ഡിവിഷന്‍ ആസ്ഥാനത്തേക്ക് 350 കിലോമീറ്ററോളം ദൂരമുണ്ടെന്ന കാര്യം സോമണ്ണ ചൂണ്ടിക്കാട്ടി. മംഗളൂരു കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ലെന്നും ഒരു വര്‍ഷത്തിനകം ഇതില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, മംഗളൂരു തുറമുഖം കര്‍ണാടകയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കേരളത്തിന് നിലവില്‍ മറ്റ് പ്രധാന തുറമുഖങ്ങളും ഹാര്‍ബറുകളും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in