Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ തൂഫാന് ഇന്ന് ഒരു മാസം; ആഭ്യന്തരമന്ത്രി നയിക്കുന്ന മഹാറാലി പെരുമ്പാവൂരിൽ

ഓപ്പറേഷന്‍ തൂഫാന് ഇന്ന് ഒരു മാസം; ആഭ്യന്തരമന്ത്രി നയിക്കുന്ന മഹാറാലി പെരുമ്പാവൂരിൽ

കൊച്ചി: ലഹരിയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ ഒരുമാസമായി നടക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ടി'ന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍. ജനകീയ ബോധവല്‍ക്കരണ ക്യാമ്പയിനായ 'തൂഫാന്‍ ജാഗരണ്‍' പെരുമ്പാവൂരില്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച ആരംഭിക്കും. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നില്‍പ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തുന്നത്.

പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ ബഹുജന റാലി രമേശ് ചെന്നിത്തല നയിക്കും. തുടര്‍ന്ന് നഗര മധ്യത്തില്‍ തൂഫാന്‍ പതാക ഉയര്‍ത്തും. ഫാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ വ്യാപാരി- വ്യവസായികള്‍, സാമുദായിക, സാമൂഹിക നേതാക്കള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി മുഖാമുഖം. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് ഭായ് കോളനി എന്നറിയപ്പെടുന്ന കണ്ടന്തറയില്‍ മന്ത്രി എത്തി തദ്ദേശ വാസികളോടും അതിഥി തൊഴിലാളികളോടും കൂടിക്കാഴ്ച നടത്തും. അതിഥി തൊഴിലാളികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും. 

ബെന്നി ബെഹ്നാന്‍ എം.പി., എംഎല്‍എമാരായ മനോജ് മൂത്തേടന്‍, വി.പി. സജീന്ദ്രന്‍, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സംഗീത കെ.എന്‍., സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, 'തൂഫാന്‍' നോഡല്‍ ഓഫീസര്‍ പുട്ട വിമലാദിത്യ ഐ.പി.എസ്., എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര ഐ.പി.എസ്., ആലുവ റൂറല്‍ എസ്.പി. സുദര്‍ശന്‍ ഐ.പി.എസ്., പെരുമ്പാവൂര്‍ എ.സി.പി. ഹാര്‍ദ്ദിക് മീണ ഐ.പി.എസ്. തുടങ്ങിയവര്‍ തൂഫാന്‍ ജാഗരണില്‍ പങ്കെടുക്കും. പെരുമ്പാവൂരില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനശ്രദ്ധയിലെത്തിച്ച റസല്‍ സി.എ, സഹലബത്ത് എം.എസ്. എന്നീ ഇന്‍ഫ്‌ലുവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആഭ്യന്തര മന്ത്രി 'തൂഫാന്‍ വാറിയര്‍' ബാഡ്ജ് നല്‍കും.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in