Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിപയെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക്; അതീവ ഗുരുതരാവസ്ഥയിലായിരുന്ന 43-കാരന്‍ പൂര്‍ണ്ണ രോഗമുക്തനായി മടങ്ങി

നിപയെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക്; അതീവ ഗുരുതരാവസ്ഥയിലായിരുന്ന 43-കാരന്‍ പൂര്‍ണ്ണ രോഗമുക്തനായി മടങ്ങി

കോഴിക്കോട്: നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ 43-കാരന്‍ പൂര്‍ണ്ണ രോഗമുക്തനായി വീട്ടിലേക്ക് മടങ്ങി. ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ രോഗമുക്തി നേടിയത്.

കഴിഞ്ഞ ജൂണ്‍ 10-നാണ് ഇയാള്‍ക്ക് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ സാമ്പിളുകള്‍ മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി.എല്‍ ലാബിലും പൂണെ ഐ.സി.എം.ആറിലും പരിശോധിച്ച ശേഷമായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജൂണ്‍ 11-ന് പുലര്‍ച്ചെ ഇയാളെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഐ.സി.യുവിലേക്ക് മാറ്റി. പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരുന്നു ചികിത്സ ഏകോപിപ്പിച്ചത്. ഇന്ത്യയില്‍ ലഭ്യല്ലാതിരുന്ന റെംഡിസിവിര്‍ മരുന്ന് ബഹ്റൈനില്‍ നിന്ന് പ്രത്യേകമായി എത്തിച്ചാണ് ചികിത്സ നല്‍കിയത്.

ഒന്നര മാസത്തെ വെന്റിലേറ്റര്‍ സഹായത്തിന് ശേഷം ജൂലൈ നാലിന് ഐസൊലേഷന്‍ ഐ.സി.യുവല്‍ നിന്ന് ട്രാന്‍സിറ്റ് ഐ.സി.യുവിലേക്കും, പിന്നീട് സ്വയം ശ്വസിക്കാന്‍ തുടങ്ങിയതോടെ റൂമിലേക്കും മാറ്റി. നിലവില്‍ രോഗി പൂര്‍ണ്ണ ബോധവാനാണെന്നും പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പനി പൂര്‍ണ്ണമായി ഭേദമാവുകയും ഓര്‍മ്മശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്. മുന്‍പ് തലച്ചോറിലുണ്ടായിരുന്ന തകരാറുകള്‍ മാറിയതായി സ്‌കാനിങ്ങില്‍ വ്യക്തമായി. സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് രോഗിയും കുടുംബവും പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സയ്ക്ക് സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in