Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പി കനത്ത തിരിച്ചടിയേറ്റശേഷം ശേഷം പ്രധാനമമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. ട്വിറ്ററിലാണ് പ്രധാനമന്ത്രി പ്രതികരണവുമായി എത്തിയത്. ജനവിധി മാനിക്കുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.  വിജയം കൈവരിച്ച കോൺഗ്രസിനെ അഭിനനന്ദിക്കുകയാണെന്നും മോദി ട്വീറ്റിൽ പറഞ്ഞു. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് ഛത്തിസ് ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തെലങ്കാനയിലെ വിജയത്തിന് കെ സി ആറിനെയും മിസോറാമിലെ മികച്ച വിജയത്തിന് നിസോ നാഷണൽ ഫ്രണ്ടിനെയും അഭിനന്ദിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബി ജെ പി കുടുംബത്തിലെ പ്രവർത്തകർ രാവും പകലുമില്ലാതെയാണ് തെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിച്ചത്. അവരുടെ കഠിനാദ്ധ്വാനത്തെ സല്യൂട് ചെയ്യുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related articles

See all
India

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ടെന്ന് സോണിയ ഗാന്ധി

India

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് അനുമതി; കമല്‍നാഥ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്ത...

India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെ; ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു

India

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ: ബി.എസ്.പി

Save your stories

Sign in