Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോദിക്ക് തിരഞ്ഞെടുപ്പില്‍ താല്പര്യമില്ല; ജനാധിപത്യത്തെ വധിക്കാനുള്ള ശ്രമം നടക്കുന്നു: രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

മോദിക്ക് തിരഞ്ഞെടുപ്പില്‍ താല്പര്യമില്ല; ജനാധിപത്യത്തെ വധിക്കാനുള്ള ശ്രമം നടക്കുന്നു: രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളും ജനാധിപത്യത്തെ ഇല്ലാതാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ടി.എന്‍. ശേഷനെപ്പോലെയുള്ള ശക്തരായ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃക തിരികെവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒറ്റയാള്‍ തീരുമാനങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നത് ശരിയല്ലെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കാന്‍ മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ കൂട്ടായ തീരുമാനങ്ങളാണ് വേണ്ടതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്ക് താല്പര്യമില്ലാത്തവരെ കമ്മീഷനില്‍ നിന്ന് ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ളതുപോലെ പൗരത്വം ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും, ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന വലിയൊരു മുന്നറിയിപ്പാണെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നല്‍കി. വോട്ടവകാശം എന്നത് പൗരന്മാരുടെ മൗലികാവകാശമാണെന്നും ജനാധിപത്യത്തെ കവര്‍ന്നെടുക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഒരു ബൂത്തില്‍ മാത്രം പ്രിന്റ് ചെയ്ത ഇരുന്നൂറിലധികം ഫോം 7 കണ്ടെത്തിയ സംഭവവും വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടക്കുന്നു എന്നതിന്റെ തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related articles

See all
Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയ...

Popular News

ട്രെയിനുകളിലെ ഭക്ഷണ ശുചിത്വം ഉറപ്പാക്കാൻ സാങ്കേതികവിദ്യ; ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Save your stories

Sign in