Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്; പിണറായി വിജയനും മുഹമ്മദ് റിയാസിനും കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവ്; ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന്

മാസപ്പടി കേസ്; പിണറായി വിജയനും മുഹമ്മദ് റിയാസിനും കൈക്കൂലി വാങ്ങിയതിന്  പ്രഥമ ദൃഷ്ട്യാ തെളിവ്; ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന്
മാസപ്പടി കേസ്; പിണറായി വിജയനും മുഹമ്മദ് റിയാസും

കൊച്ചി: സമാന്തര അന്വേഷണങ്ങള്‍ക്കും രാഷ്ട്രീയ വടംവലികള്‍ക്കും വഴിതുറന്ന മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം.  വീണാ വിജയന്‍ പണം കൈപ്പറ്റിയത് പിണറായി വിജയന് വേണ്ടിയാണെന്ന് അനുമാനിക്കാമെന്നും അഴിമതി തടയല്‍ നിയമപ്രകാരവും അനധികൃത സ്വത്ത് സമ്പാദനത്തിനും പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാമെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്. വകുപ്പ് 13 (1) ബി പ്രകാരമുള്ള കുറ്റവും നിലനില്‍ക്കുമെന്ന് നിയമോപദേശത്തില്‍ പറയുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനു ചുമത്തുന്ന വകുപ്പാണിത്. അതേസമയം, ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകും.

കേസില്‍ പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയത് തന്റെ മകള്‍ എന്ന മൂന്നാം കക്ഷി വഴിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പണം നല്‍കിയതും അത് സ്വീകരിച്ചതും ആരാണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും കെ.എം.ആര്‍.എല്‍ ഉടമ കര്‍ത്തയുടെ മൊഴി ഇത് പൂര്‍ണ്ണമായും സ്ഥിരീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ചെയ്യാത്ത സേവനത്തിനാണ് വീണ പണം വാങ്ങിയത്.  ഇത് പിണറായി വിജയന് നല്‍കിയ കൈക്കൂലിയാണെന്ന് വേണം അനുമാനിക്കാന്‍. ഈ പണം നിയമാനുസൃതം ആര്‍ജ്ജിച്ചതാണെന്ന് തെളിയിക്കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഉദ്ധരിച്ച് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കണ്ടെത്തലുകളെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പിണറായി വിജയനോ വീണയോ ഇതുവരെ തയ്യാറായിട്ടുമില്ല.

കേസിലെ 'പ്രോമിനന്റ് പേഴ്‌സണ്‍'എന്നത് പിണറായി വിജയന്‍ തന്നെയാണെന്ന് ഇ.ഡി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2018-ലെ അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍പും ശേഷവും പണമിടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍, രണ്ട് കാലഘട്ടങ്ങളിലെയും നിയമവകുപ്പുകള്‍ ഉപയോഗിച്ച് പിണറായി വിജയനും ബന്ധപ്പെട്ടവര്‍ക്കുമെതിരെ വിപുലമായ അന്വേഷണം നടത്താമെന്നും നിയമോപദേശത്തില്‍ അടിവരയിടുന്നു. ഇത് പിണറായിനെയും എല്‍.ഡി.എഫിനെയും വരും ദിവസങ്ങളില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കും.


Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Save your stories

Sign in