Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ തുടരുന്നു; പോസ്റ്റല്‍ ബാലറ്റുകള്‍ ക്യാന്റിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ തുടരുന്നു;  പോസ്റ്റല്‍ ബാലറ്റുകള്‍ ക്യാന്റിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: പോസ്റ്റല്‍ ബാലറ്റുകള്‍ പോലീസ് ക്യാന്റീനില്‍ ഉപേക്ഷിച്ച നിലയില്‍. തെരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെത്തിച്ച പോസ്റ്റല്‍ ബാലറ്റുകളാണ് ഭോപ്പാലിലെ പോലീസ് ക്യാന്റീനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 18നാണ് ഭോപാലില്‍ പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് നടന്നത്. 4000 ത്തോളം പേപ്പര്‍ ബാലറ്റുകള്‍ പോലീസുകാര്‍ക്കായി ഇവിടേക്ക് എത്തിച്ചിരുന്നത്. വോട്ടെണ്ണലിന് മുന്‍പായി ഡിസംബര്‍ പതിനൊന്നിനകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തേണ്ടവയാണിത്. 'വിവരം കിട്ടിയത് അനുസരിച്ച് ഹോംഗാര്‍ഡ് കാന്റീനില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകളുടെ മൂന്ന് എന്‍വലപ്പുകള്‍ കാന്റീനില്‍ പുറത്തു കിടക്കുന്നത് കണ്ടു. ഇതുപോലെ 250 ലധികം എന്‍വലപ്പുകള്‍ കൂടി ഉള്ളില്‍ ശ്രദ്ധിക്കാതെ കിടക്കുന്നുണ്ടായിരുന്നു' കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ഖട്ട്‌ഗെ അറിയിച്ചു. കണ്ടെടുത്ത ചില എന്‍വലപ്പുകള്‍ തുറന്നു കിടക്കുകയായിരുന്നുവെന്ന് ഭോപാല്‍ സൗത്ത് വെസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി ശര്‍മ്മയും പറഞ്ഞു. മൂന്നു ദിവസമായി കാന്റീനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പോസ്റ്റല്‍ ബാലറ്റുകളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഖട്ട്‌ഗെ പറഞ്ഞു. സംഭവത്തില്‍ ഭോപാല്‍ ജില്ലാ കളക്ടറും ജില്ലാ റിട്ടേണിങ് ഓഫീസര്‍ സുധാമ ഖാദെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. പോളിങ് ഓഫീസറെ ഇ.വി.എമ്മുമായി വോട്ടിങ്ങിന്റെ തലേന്ന് ഹോട്ടല്‍ മുറിയില്‍ കണ്ടതാണ് ഇതിലാദ്യത്തേത്. പിന്നീട് വോട്ടെടുപ്പ് ദിവസം നിരവധി ഇ.വി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. സത്‌നയിലായിരുന്നു ഏറ്റവും കൂടുതല്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സാഗര്‍, ഖണ്ഡ്വാ, ഷഹ്‌ദോള്‍, എന്നിവിടങ്ങളില്‍ ഇ.വി.എം മെഷീനുകള്‍ വോട്ടെടുപ്പ് നടന്ന രണ്ടും മൂന്നും ദിവസം കഴിഞ്ഞ് എത്തിയ സംഭവമുണ്ടായിരുന്നു. ഇതിനിടെ ഭോപാലില്‍ ഇ.വി.എം സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ വൈദ്യുതി പോവുകയും വോട്ടിങ് മെഷീനുകളെ ലൈവായി കാണിച്ചുകൊണ്ടിരുന്ന എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഓഫാവുകയും ചെയ്തിരുന്നു.   #overthrowingdemocracy #bjpelction fraud #വോട്ടില്‍തട്ടിപ്പ് #അട്ടിമറിക്കപ്പെടുന്നജനാധിപത്യം #elections2018

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in