Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിയേറ്ററുകളില്‍ തീപടര്‍ത്തി 'ഡിസി'; നായകനായി ലോകേഷ് കനകരാജിന്റെ അരങ്ങേറ്റം, 'ഡിസി'ക്ക് വന്‍ വരവേല്‍പ്പ്

തിയേറ്ററുകളില്‍ തീപടര്‍ത്തി 'ഡിസി'; നായകനായി ലോകേഷ് കനകരാജിന്റെ അരങ്ങേറ്റം, 'ഡിസി'ക്ക് വന്‍ വരവേല്‍പ്പ്

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' എന്ന ചിത്രം തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ദേവദാസ് എന്ന കേന്ദ്ര കഥാപാത്രമായി നായക അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രമായി വാമിഖ ഗബ്ബിയാണ് നായികയായെത്തുന്നത്. യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റർ നിമിഷങ്ങൾ സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ഗ്യാങ്സ്റ്റർ ഡ്രാമയിൽ സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ചോര ചിതറുന്ന മാസ്സ് ആക്ഷൻ രംഗങ്ങളും ഗൺ ഫൈറ്റുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒപ്പം അനിരുദ്ധ് രവിചന്ദറിന്റെ കരിയറിലെ തന്നെ മികച്ച പശ്ചാത്തല സംഗീതവും ഗാനങ്ങളും ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു. ആക്ഷൻ, ഇമോഷൻ, പ്രണയം എന്നിവ കോർത്തിണക്കി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ചു നിലനിർത്തുന്നു.

മുകേഷ് ജി ഛായാഗ്രഹണവും ജി.കെ. പ്രസന്ന ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിന് അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. കണ്ണൻ എസ് (കല), പിസി സ്റ്റണ്ട്സ് (സ്റ്റണ്ട്), അരുൺ മാതേശ്വരൻ, പെരുമാൾ ശെൽവം (വസ്ത്രാലങ്കാരം), വിനോദ് സുകുമാരൻ (ചമയം), ശബരി (പി.ആർ.ഒ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in