Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജയിലർ 2’ അഡ്വാൻസ് ബുക്കിംഗിൽ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കുന്നു. ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ കേരളത്തിൽ നിന്നുമാത്രം ചിത്രം 4 കോടിയോളം രൂപയുടെ റെക്കോർഡ് പ്രീ-സെയിൽ കളക്ഷൻ നേടി. നിലവിൽ ആഗോള ബോക്സ് ഓഫീസിൽ 45 കോടി രൂപയാണ് ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ പ്രീ-സെയിൽ നേട്ടം. വെറും അഞ്ച് കോടി രൂപ കൂടി സ്വന്തമാക്കിയാൽ റിലീസിന് മുൻപ് തന്നെ ആഗോളതലത്തിൽ പ്രീ-സെയിൽ വിഭാഗത്തിൽ 50 കോടി എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ചിത്രത്തിന് സാധിക്കും.

ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവരൂപപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോ വഴി മണിക്കൂറിൽ 40,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പിൽ മണിക്കൂറിൽ 12,000-ത്തിൽ പരം ടിക്കറ്റുകൾ വിറ്റഴിഞ്ഞ് ആപ്പിന്റെ ചരിത്രത്തിലെ തന്നെ പുതിയ റെക്കോർഡ് കുറിച്ചു. 'മോസ്റ്റ് ഹൈപ്പ്ഡ്' ബാഡ്ജ് നേടിയ ചിത്രം ബുക്ക് മൈ ഷോയിലും ട്രെൻഡിങ്ങാണ്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയും തീയേറ്റർ കൗണ്ടറുകളിലൂടെയുമായി ആദ്യ മണിക്കൂറിൽ തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കോട്ടയം തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

വൻ ജനത്തിരക്ക് പരിഗണിച്ച് തീയേറ്ററുകളിൽ കൂടുതൽ പ്രദർശനങ്ങൾ ക്രമീകരിച്ചു വരികയാണ്. തൃശൂരിലെ പ്രശസ്തമായ രാഗം തീയേറ്ററിൽ റിലീസ് ദിനത്തിൽ 24 മണിക്കൂർ മാരത്തൺ ഷോകളാണ് ക്രമീകരിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസുമായി ചേർന്ന് ശ്രീ ഗോകുലം മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്. ഒക്ടോബർ 15-ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ എണ്ണൂറോളം സ്ക്രീനുകളിൽ പുലർച്ചെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. പല കേന്ദ്രങ്ങളിലും ആദ്യദിന ഷോകൾ ഭൂരിഭാഗവും ഇതിനോടകം തന്നെ ഹൗസ്ഫുളായി കഴിഞ്ഞു.

ചിത്രത്തിന്റെ ആവേശം വാനോളമുയർത്തുന്നതിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ സാന്നിധ്യം വലിയ പങ്കുവഹിക്കുന്നുണ്ട്. ഒന്നാം ഭാഗത്തിലെ അതിഥി വേഷത്തിലൂടെ തരംഗം സൃഷ്ടിച്ച മോഹൻലാൽ രണ്ടാം ഭാഗത്തിലും മാസ് ലുക്കിൽ എത്തുന്നുവെന്നത് ട്രെയ്‌ലറിലൂടെ വ്യക്തമായതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുമ്പോൾ ശിവരാജ് കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. 


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Save your stories

Sign in