Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര പരുക്ക്

വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര പരുക്ക്

വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിന് സമീപം അഞ്ചുവയസുകാരന് പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പം ഇരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കുനേരെയാണ് ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തിൽ മറഞ്ഞുനിന്ന പുലി പൊടുന്നനെ ചാടിവീണ് കുട്ടിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടിയെ സമീപത്തുള്ള വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൃത്യം ഒരു വർഷം മുൻപും ഇതേ എസ്റ്റേറ്റിൽ വച്ച് പുലിയുടെ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. അന്ന് ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകനാണ് ദാരുണമായി മരിച്ചത്. പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന മൃഗ ആക്രമണങ്ങളിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും സമാനമായ സംഭവം ആവർത്തിച്ചിരിക്കുന്നത്. 

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in