Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിപക്ഷ ഉപനേതാവ് പദവി; സി പി എം - സി പി ഐ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല; പുറത്തുപറയത്തക്ക ധാരണയായില്ലെന്ന് ടിപി രാമകൃഷ്ണൻ

പ്രതിപക്ഷ ഉപനേതാവ് പദവി; സി പി എം - സി പി ഐ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല; പുറത്തുപറയത്തക്ക ധാരണയായില്ലെന്ന് ടിപി രാമകൃഷ്ണൻ

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരുന്നു. സിപിഎമ്മും സിപിഐയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകത്തിലെത്തി എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയോ പ്രശ്‌നപരിഹാരമോ ആയില്ല. 

പുറത്തുപറയാന്‍ തക്ക തീരുമാനങ്ങളില്‍ എത്തിയിട്ടില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. വരുംദിവസങ്ങളിലും ചര്‍ച്ച തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ സി പി ഐയും അത്തരം ഒരു കീഴ്വഴക്കമില്ല എന്ന നിലപാടില്‍ സിപിഎമ്മും ഉറച്ച് നില്‍ക്കുകയാണ്. അതോടെയാണ് അസാധാരണമായ ഭിന്നത തുടരുന്നത്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in