Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വാതന്ത്ര്യദിന ആശംസാ കാർഡിൽ ഗാന്ധിജിയെ അവഹേളിച്ചു: ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

സ്വാതന്ത്ര്യദിന ആശംസാ കാർഡിൽ ഗാന്ധിജിയെ അവഹേളിച്ചു: ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജനം ടിവി പുറത്തിറക്കിയ ആശംസാ കാർഡിൽ മഹാത്മാഗാന്ധിയെ അവഹേളിക്കുന്ന രീതിയിൽ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് കെഎസ്‌യു പോലീസിൽ പരാതി നൽകി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാരാണ് സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകിയത്.

ചാനലിന്റെ സ്വാതന്ത്ര്യദിന ആശംസാ കാർഡിൽ വി.ഡി. സവർക്കറുടെ ചിത്രം മുൻനിരയിലും, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ഏറെ പിന്നിലായുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ ചിത്രീകരണത്തിനെതിരെയാണ് വിദ്യാർത്ഥി സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

മഹാത്മാഗാന്ധിയെ മനഃപൂർവ്വം അവഹേളിക്കാനും, സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്ത ആർ.എസ്.എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിക്കാനുമാണ് ജനം ടിവി ശ്രമിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ചാനലിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in