Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി സര്‍ക്കാര്‍ രേഖകളിലും 'കേരളം'; വിജ്ഞാപനമിറക്കി ചീഫ് സെക്രട്ടറി, യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ നടപ്പാക്കാന്‍ നിര്‍ദേശം

ഇനി സര്‍ക്കാര്‍ രേഖകളിലും 'കേരളം'; വിജ്ഞാപനമിറക്കി ചീഫ് സെക്രട്ടറി, യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ നടപ്പാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഔദ്യോഗിക സംവിധാനങ്ങളിലും ഇനി മുതല്‍ 'Kerala' എന്നതിന് പകരം 'Keralam'/'കേരളം' എന്ന പുതുക്കിയ പേര് ഉപയോഗിക്കണമെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി.

പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലും നെയിം ബോര്‍ഡുകള്‍, വെബ്സൈറ്റുകള്‍, മറ്റ് അച്ചടിച്ച രേഖകള്‍ എന്നിവയിലെല്ലാം പുതുക്കിയ നാമം ഉള്‍പ്പെടുത്തണം. എന്നാല്‍, പേരുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകാത്ത രീതിയിലാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

നിലവില്‍ 'Kerala' എന്ന് രേഖപ്പെടുത്തിയിട്ടുള്ള ലെറ്റര്‍ഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ അച്ചടിച്ച സ്റ്റേഷനറി സാമഗ്രികളുടെ നിലവിലുള്ള സ്റ്റോക്ക് പൂര്‍ണ്ണമായി തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തി ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള സ്റ്റോക്കുകള്‍ ഉപേക്ഷിക്കാനോ പുതിയവ അച്ചടിക്കാനോ പാടില്ല.

അതുപോലെ നിലവിലുള്ള സൈന്‍ബോര്‍ഡുകള്‍, ഓഫീസ് നെയിം ബോര്‍ഡുകള്‍, മൈല്‍സ്റ്റോണുകള്‍, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവ മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി മുതല്‍ നടത്തുന്ന പുതിയ അച്ചടികള്‍, സ്റ്റേഷനറികള്‍, നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക മുദ്രകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വാങ്ങലിലും നിര്‍ബന്ധമായും 'Keralam'/'കേരളം' എന്ന് രേഖപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in