Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ പുറപ്പെടുവിച്ചു.

റോഡ് സുരക്ഷ മുന്‍നിര്‍ത്തി ബസുകളില്‍ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് 2021 ഓഗസ്റ്റ് 11-ന് എല്‍.എം.വി അല്ലാത്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏകീകൃത കളര്‍ കോഡ് നിര്‍ബന്ധമാക്കിയത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നിര്‍ബന്ധമാക്കിയിരുന്നില്ല.

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ മറ്റ് തടസ്സങ്ങളില്ലാതെ കേരളത്തില്‍ സര്‍വീസ് നടത്തുമ്പോള്‍, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് മാത്രം ഏകീകൃത കളര്‍ കോഡ് നിഷ്‌കര്‍ഷിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ കാരണം ഉടമകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെ മോട്ടോര്‍ വാഹന നികുതിയും പെര്‍മിറ്റ് ഫീസും ഇനത്തില്‍ സര്‍ക്കാരിന് വന്‍ വരുമാനനഷ്ടമുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് 1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 67 (1) (ഡി) പ്രകാരം സര്‍ക്കാരിന് ലഭിച്ച അധികാരം ഉപയോഗിച്ച് പുനഃപരിശോധനാ നിര്‍ദേശം നല്‍കിയത്. അന്തിമ തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കൈക്കൊള്ളും. അതേസമയം, വാഹനങ്ങളുടെ ബോഡിയിലും ഗ്ലാസുകളിലും നടന്മാരുടെ ഭീമന്‍ ചിത്രങ്ങളോ പോസ്റ്ററുകളോ പതിക്കാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in