തിരുവനന്തപുരം: ഈ വര്ഷത്തെ സംസ്ഥാന സ്കൂള് കായിക മേള ഒക്ടോബര് 24 മുതല് 29 വരെ കോഴിക്കോട് വെച്ച് നടക്കും. കോഴിക്കോട് എന്.ഐ.ടി (NIT) ഗ്രൗണ്ടാണ് കായിക മാമാങ്കത്തിന്റെ പ്രധാന വേദിയാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി പതിനായിരത്തിലധികം സ്കൂള് കായികതാരങ്ങള് മേളയില് പങ്കാളികളാകും.
കഴിഞ്ഞ വര്ഷം തിരുവനന്തപുരത്ത് വെച്ചാണ് കായിക മേള അരങ്ങേറിയത്. അന്ന് 1825 പോയിന്റുകള് വാരിക്കൂട്ടി ആതിഥേയരായ തിരുവനന്തപുരം ജില്ല സ്വര്ണക്കപ്പ് കരസ്ഥമാക്കിയപ്പോള്, അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പ് മലപ്പുറം നിലനിര്ത്തുകയായിരുന്നു.
സംസ്ഥാന സ്കൂള് കായിക മേള ഒക്ടോബര് 24 മുതല് 29 വരെ കോഴിക്കോട്ട്; എന്.ഐ.ടി പ്രധാന വേദി