Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്വീകരണം

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്വീകരണം

തിരുവനന്തപുരം: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് വെള്ളി മെഡലുകൾ നേടി ചരിത്രം കുറിച്ച കായികതാരം വിദർശ കെ. വിനോദിന് തിരുവനന്തപുരം വിമാനത്താവളത്തിൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. തിങ്കളാഴ്ച രാത്രി നാട്ടിലെത്തിയ താരത്തെ സ്വീകരിക്കാൻ നിരവധി ആരാധകരും കുടുംബാംഗങ്ങളും എത്തിയിരുന്നു. രാജ്യത്തിനും കേരളത്തിനും വേണ്ടിയാണ് താൻ ഈ നേട്ടം കൈവരിച്ചതെന്നും ലഭിച്ച വലിയ സ്വീകരണത്തിൽ ഏറെ സന്തോഷമുണ്ടെന്നും വിദർശ മാധ്യമങ്ങളോട് പറഞ്ഞു.

വിദർശയുടെ അവിസ്മരണീയ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ താരത്തിന് അർഹമായ സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി ഒ.ജെ. ജനീഷ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. കായിക ക്വാട്ട വ്യവസ്ഥകൾ പ്രകാരം യോഗ്യത പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, ഈ അംഗീകാരം സംസ്ഥാനത്തെ മറ്റ് യുവ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും വ്യക്തമാക്കി.

കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവേ, സംസ്ഥാന സർക്കാർ ജോലി നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വിദർശ പ്രതികരിച്ചു. ഒരു വർഷം മുൻപ് തന്നെ മറ്റ് പല മേഖലകളിൽ നിന്നും ജോലി വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെങ്കിലും അത് സ്വീകരിച്ചിരുന്നില്ലെന്നും, ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിലൂടെ സ്വന്തം നാട്ടിൽ ജോലി എന്ന ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു. ലോക ചാമ്പ്യൻഷിപ്പും ഒളിമ്പിക്‌സുമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കിയ വിദർശ, സാധാരണക്കാർക്കും കഠിനാധ്വാനം ചെയ്താൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും ഓർമ്മിപ്പിച്ചു.

ചടങ്ങിൽ വെച്ച് കേരള റൈഫിൾ അസോസിയേഷൻ സെക്രട്ടറി വി.സി. ജയിംസ് വിദർശയ്ക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. വിദർശയുടെ ഭർത്താവും പരിശീലകനുമായ മനു എസ്. രവി, പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളായ ഷില്ലർ സ്റ്റീഫൻ, അനുപമ ജി. നായർ എന്നിവർ പങ്കെടുത്തു. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡലായ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും, 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലുമാണ് വിദർശ വെള്ളി മെഡലുകൾ നേടിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ താരം കൂടിയാണ് വിദർശ.








Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in