Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിന്റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പൊലീസിനെ സമീപിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയ്ക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പരാതി കൈമാറി.

യഥാർത്ഥ വിലയേക്കാൾ ഉയർന്ന നിരക്കിൽ സോഷ്യൽ മീഡിയ വഴി ചിലർ ടിക്കറ്റുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെ.സി.എയുടെ ഈ നടപടി. ഇത്തരത്തിലുള്ള അനധികൃത വിൽപന സാധാരണക്കാരായ ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടിയാകുമെന്നും, വ്യാജ ടിക്കറ്റുകൾ വ്യാപകമാകാൻ ഇത് കാരണമാകുമെന്നും കെ.സി.എ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

സെപ്റ്റംബർ 17-ന് വൈകുന്നേരം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ചായിരുന്നു മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തത്. കെ.സി.എയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ 'ടിക്കറ്റ് ജീനി' വഴി വിൽപനയ്‌ക്കെത്തിച്ച ടിക്കറ്റുകൾ വെറും 12 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുതീർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കരിഞ്ചന്തക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടത്.

എല്ലാവിധ നികുതികളും ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. ഗാലറി ടിക്കറ്റിന് 650 രൂപയും, പവലിയൻ ടിക്കറ്റിന് 1250 രൂപയുമാണ് വില. പവലിയൻ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപ, 2000 രൂപ എന്നിങ്ങനെയും എലൈറ്റ് പവലിയന് 2500 രൂപയും കെ.സി.എ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റിന് 5000 രൂപയുമാണ് നിരക്ക്. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in