Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹയ്ക്കും ആവേശോജ്ജ്വല വരവേല്‍പ്പ്

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹയ്ക്കും ആവേശോജ്ജ്വല വരവേല്‍പ്പ്

തിരുവനന്തപുരം: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടന്ന 20-ാമത് ഏഷ്യന്‍ ഗെയിംസ് 2026-ല്‍ മെഡല്‍ തിളക്കവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവേശോജ്ജ്വല സ്വീകരണം. സായ് (SAI) എന്‍.സി.ഒ.ഇ തിരുവനന്തപുരം കേന്ദ്രത്തിലെ മെഡല്‍ ജേതാക്കളായ മനു ടി.എസ്, സ്‌നേഹ സത്യനാരായണ ശാനുവള്ളി എന്നിവരടങ്ങുന്ന സംഘത്തെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ഹൃദ്യമായി വരവേറ്റത്.

വയനാട് കാക്കവയല്‍ സ്വദേശിയായ മനു തെക്കനില്‍ സജി (മനു ടി.എസ്) ഇരട്ട മെഡലുകളോടെയാണ് കേരളത്തിന്റെ അഭിമാനമായി മാറിയത്. പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയില്‍ വെങ്കലവും, മിക്‌സഡ് 4×400 മീറ്റര്‍ റിലേയില്‍ വെള്ളിയും മനു സ്വന്തമാക്കി. മിക്‌സഡ് 4×100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു സ്‌നേഹ സത്യനാരായണ ശാനുവള്ളി. ഗുരിന്ദര്‍വീര്‍ സിംഗ്, അനിമേഷ് കുജൂര്‍, ഹരിത ഭദ്ര എന്നിവരടങ്ങുന്ന ഈ ടീം 41.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോര്‍ഡും കുറിച്ചു.

സായ് റീജിയണല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എ. സെല്‍വമണി, അത്‌ലറ്റിക്‌സ് പരിശീലകന്‍ വിനയകമൂര്‍ത്തി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് താരങ്ങളെയും പരിശീലകരെയും സ്വീകരിച്ചത്. കായികതാരങ്ങളായ മുഹമ്മദ് അഷ്ഫാഖ്, അന്‍സ ബാബു, പരിശീലകരായ സീനിവാസന്‍ രാമയ്യ, രാജ്‌മോഹന്‍ മോഹന്‍, ജേസണ്‍ അലക്‌സാണ്ടര്‍ ഡോസണ്‍, ജെറി ലീ ഹോള്‍നെസ് തുടങ്ങിയവരും സ്വീകരണ ഏറ്റുവാങ്ങിയ സംഘത്തിലുണ്ടായിരുന്നു.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Save your stories

Sign in