Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന് കൂടുതൽ റോഡ് പദ്ധതികൾ: എം.സി. റോഡും തിരുവാഭരണ പാതയും സ്കീമിൽ ഉൾപ്പെടുത്തും; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി മന്ത്രി പി.കെ. ബഷീർ

കേരളത്തിന് കൂടുതൽ റോഡ് പദ്ധതികൾ: എം.സി. റോഡും തിരുവാഭരണ പാതയും സ്കീമിൽ ഉൾപ്പെടുത്തും; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി മന്ത്രി പി.കെ. ബഷീർ

കേരളത്തിൽ കൂടുതൽ റോഡ് വികസന പദ്ധതികൾ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പന്തളം മുതൽ പമ്പ വരെയുള്ള റോഡിന്റെ നവീകരണ പ്രൊപ്പോസലും എം.സി. റോഡിന്റെ പുനരുദ്ധാരണത്തിനുള്ള പ്രൊപ്പോസലും പി. എം.ഗതിശക്തി സ്കീമിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനു പുറമെ, കൊടുങ്ങല്ലൂർ–അങ്കമാലി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നും കോതമംഗലം ബൈപാസിന്റെ അലൈൻമെന്റ് അംഗീകരിച്ചതായും മന്ത്രി പി.കെ. ബഷീർ പറഞ്ഞു. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 111.27 കോടി രൂപയുടെ അഞ്ച് പ്രവൃത്തികൾക്ക് അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. എൻ.എച്ച്. 966 എലിവേറ്റഡ് ഹൈവേയുടെ (രാമനാട്ടുകര മുതൽ കോഴിക്കോട് വിമാനത്താവളം വരെ) അലൈൻമെന്റിന് അലൈൻമെന്റ് അംഗീകാര കമ്മിറ്റിയുടെ (എ.എ.സി.) അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി മന്ത്രി പി.കെ. ബഷീറിനെ അറിയിച്ചു. ദേശീയ പാത 66 ന്റെ ഭാഗമായി, കായംകുളത്ത്  മേൽപാലം  നിർമിക്കുന്ന കാര്യത്തിലും കേന്ദ്രം അനുകൂല നിലപാടാണ്  സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി പി.കെ. ബഷീർ നേരത്തെ ജൂലൈയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ആദ്യ യോഗത്തിൽ കേരളത്തിന് 2,039 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്ര അനുമതി ലഭിച്ചിരുന്നു. അതിൽ കൊല്ലം-തേനി ദേശീയപാതയിലെ കടവൂർ-ആഞ്ഞിലിമൂട് നാലുവരിപാത വികസനത്തിന് 1,663 കോടി, എൻ.എച്ച്. 966-ലെ രാമനാട്ടുകര-ചന്ദ്രനഗർ ഭാഗത്തിന് 172 കോടി, എൻ.എച്ച്. 744 പ്രവൃത്തികൾക്ക് 98.40 കോടി, പഴയ എൻ.എച്ച്. 66-ലെ കഴക്കൂട്ടം-ബാലരാമപുരം ഭാഗത്തിന് 66 കോടി, വയനാട്ടിലെ കാബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന് ഏകദേശം 49 കോടി രൂപ എന്നിവ ഉൾപ്പെടുന്നു. ഈ യോഗത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ചർച്ച. കേരളത്തിന്റെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായം തുടർന്നും ലഭ്യമാക്കുമെന്ന് ചർച്ചയിൽ ഉറപ്പ് നൽകി. പൊതു മരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയർ ഐസക് വർഗീസ് എന്നിവരും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in