Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ വീടുകള്‍ തകര്‍ന്നു, നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ വീടുകള്‍ തകര്‍ന്നു, നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് തേക്കുതോട് കൊച്ചുപാലം വെള്ളത്തിനടിയിലായി. പ്രദേശത്തെ പ്രധാന പുഴകളായ പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഭീതിജനകമായ രീതിയില്‍ ഉയരുകയാണ്.

ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഒരാള്‍ ഉള്ളില്‍ കുടുങ്ങി. കുടയത്തൂര്‍ അടൂര്‍ മലയില്‍ രവി എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഭാര്യ സുമതി വീടിനുള്ളില്‍ അകപ്പെട്ടു. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.

കൂടാതെ, കൊക്കയാറ്റില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. അപകടങ്ങളില്‍പ്പെട്ടവരെ പുറത്തെടുക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമായി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.


Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in