Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നാണ് ജിതിന്റെ വാദം. എന്നാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇതിനൊപ്പം, വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യ ഘട്ടത്തില്‍ ഷെയര്‍ ചെയ്ത മുന്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി.കെ. കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കാസിം വിവാദമായ കാഫിര്‍ പോസ്റ്റ് ഇട്ടിട്ടില്ലെന്ന് വ്യക്തമായതായി പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു. പി.കെ. കാസിമിന്റെ ഫോണ്‍ പരിശോധനാ ഫലവും എസ്.ഐ.ടി വടകര മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in