Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 'സർവീസ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു; കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പുതിയ നീക്കവുമായി സർക്കാർ

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 'സർവീസ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു; കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പുതിയ നീക്കവുമായി സർക്കാർ

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി 'സർവീസ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവ്വഹിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ എണ്ണായിരത്തിലധികം ഫയലുകൾ തീർപ്പാകാതെയുണ്ട്. ഇതിൽ ഭൂരിഭാഗവും കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ളതും ജീവനക്കാരുടെ സർവീസ് സംബന്ധമായ വിഷയങ്ങളുമാണ്. ഇത്തരം ആവശ്യങ്ങൾക്കായി അപേക്ഷകർ മന്ത്രിമാരുടെ ഓഫീസുകൾ ഉൾപ്പെടെ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കി, സമയബന്ധിതമായി പരാതികൾ പരിഹരിക്കാനാണ് സർവീസ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. പ്രവർത്തനത്തിന്റെ ആദ്യ ദിവസം പരിഗണിച്ച മുപ്പത്തിരണ്ടോളം ഫയലുകളിൽ ഭൂരിഭാഗവും തീർപ്പാക്കിയതായും ബാക്കിയുള്ളവ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും ധന, നിയമ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവീസ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. കൃത്യമായ നിയമോപദേശം നൽകി ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ ഇത് സഹായിക്കും. സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കാനും ഈ പുതിയ സംവിധാനം വഴിയൊരുക്കും.

ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ബി. അശോക് ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ, ഡിടിഇ പി. ജയപ്രസാദ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Save your stories

Sign in