Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗാസയ്ക്ക് മേല്‍ ആക്രമണം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍

ഗാസയ്ക്ക് മേല്‍ ആക്രമണം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍
ഗാസയ്ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ചക്കാരായി നില്‍ക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ ഇസ്രയേല്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രയേലിനെ തടയാന്‍ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ, പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇസ്രയേല്‍ ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഗാസ എന്നും കയ്യടക്കി വെക്കാനോ അവിടെ സ്ഥിരമായി തങ്ങാനോ ഉദ്ദേശമില്ലെന്ന് യുഎന്നിലെ ഇസ്രയേല്‍ വക്താവ് വ്യക്തമാക്കി. നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളില്‍ കടന്ന് ഇസ്രയേല്‍ സൈന്യത്തിന് കനത്ത ആള്‍നാശം ഉണ്ടായാല്‍ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിന്‍ നെതന്യാഹുവിനുണ്ട്. ഗാസയ്ക്കുള്ളില്‍ ഹമാസ് തടവിലാക്കിയിരിക്കുന്ന 120 ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന് മറ്റൊരു തടസം. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെ അവിടുത്തെ ചില മേഖലകളില്‍ നിന്ന് ജനങ്ങളെ ഇസ്രയേല്‍ ഒഴിപ്പിച്ചു തുടങ്ങി.ഗാസയ്ക്കുള്ളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വടക്കന്‍ ഗാസയില്‍നിന്ന് അഞ്ചുലക്ഷം പേര്‍ വീടുവിട്ടു. ലക്ഷക്കണക്കിനാളുകള്‍ തെരുവിലാണ്. ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ധനം കൂടി ഇന്ന് തീരുമെന്ന് യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in