Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കടമെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ധനകാര്യ മാനേജ്മെന്റിലേക്ക്

കടമെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ധനകാര്യ മാനേജ്മെന്റിലേക്ക്

വി.ഡി. സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കന്നി ബജറ്റ് കേവലം ഒരു സാമ്പത്തിക രേഖയല്ല, മറിച്ച് കേരളത്തിലെ യുഡിഎഫിന്റെ രാഷ്ട്രീയ മുന്‍ഗണനകളില്‍ വന്ന വിപ്ലവകരമായ മാറ്റത്തിന്റെ വിളംബരം കൂടിയാണ്. കടം വാങ്ങി ആഘോഷിക്കുന്ന പഴയ ശൈലിയില്‍ നിന്ന് മാറി, സാമ്പത്തിക അച്ചടക്കത്തിലേക്കും ഉല്‍പ്പാദനക്ഷമതയിലേക്കും ഊന്നല്‍ നല്‍കുന്ന ഒരു 'സതീശന്‍ മോഡല്‍' വികസന രാഷ്ട്രീയമാണ് ഇവിടെ തെളിയുന്നത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി  പോലുള്ള സംവിധാനങ്ങളിലൂടെ കടമെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, കുടിശ്ശിക പിരിച്ചെടുത്ത് ഖജനാവ് നിറയ്ക്കുക എന്ന നയമാണ് വിഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത് ധൂര്‍ത്ത് ഒഴിവാക്കുന്നതിലൂടെ 'സാമ്പത്തിക ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍' എന്ന പ്രതിച്ഛായ നിര്‍മ്മിക്കാന്‍ യുഡിഎഫിന് സാധിക്കുന്നു. ഇത് മധ്യവര്‍ഗയും സാമ്പത്തിക വിദഗ്ദ്ധരെയും ഒരേപോലെ സ്വാധീനിക്കുന്ന ഒരു രാഷ്ട്രീയ തന്ത്രം കൂടിയാണ്.

കേരളത്തിലെ ആദ്യ ഭൂപരിഷ്‌കരണം നടപ്പാക്കിയത് അച്യുതമേനോന്‍ സര്‍ക്കാര്‍ ആയിരുന്നെങ്കിലും അത് എന്നും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മൂലധനമായിരുന്നു. എന്നാല്‍ ആധുനിക കേരളത്തില്‍ ഭൂമിയുടെ ലഭ്യതക്കുറവ് വികസനത്തിന് തടസ്സമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് 'ലാന്‍ഡ് മാനേജ്‌മെന്റ് നയം' കൊണ്ടുവരുന്നത് വഴി ഇടതുപക്ഷത്തിന്റെ വികസന രാഷ്ട്രീയ അജണ്ടയെ യുഡിഎഫ് മറികടക്കുന്നു. ഇതിനെ 'രണ്ടാം ഭൂപരിഷ്‌കരണം' എന്ന് വിശേഷിപ്പിക്കുന്നത്  അങ്ങനെയാണ്. കൃഷിക്ക് മാത്രമല്ല, വ്യവസായത്തിനും പാര്‍പ്പിടത്തിനും ടൂറിസത്തിനും ഭൂമി ലഭ്യമാക്കത്തക്ക രീതിയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത് വഴി 'ആധുനിക ഭൂ പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നു. 

'നോളജ് ഇക്കോണമി' എന്ന് മുദ്രാവാക്യം യു ഡിഎഫ് ഏറ്റെടുക്കുകയാണ്. ഇടതു കാലത്ത് വിദ്യാഭ്യാസരംഗത്തുണ്ടായ വീഴ്ചകളെ യുഡിഎഫ് ബജറ്റ് ലക്ഷ്യം വെക്കുന്നു. 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍', 'നോളജ് വാലി', 'ബ്രിഡ്ജ് കോഴ്‌സുകള്‍' എന്നിവയിലൂടെ ഔപചാരിക വിദ്യാഭ്യാസയോഗ്യതകള്‍ നേടുന്നതിനൊപ്പം ആഗോള തൊഴില്‍ വിപണിയിലേക്ക് കേരളത്തിലെ യുവാക്കളെ സജ്ജരാക്കുന്നു. ഇത് വഴി വിദേശത്തേക്ക് ചേക്കേറുന്ന യുവതലമുറയെ  തിരികെ പിടിക്കാനും കേരളത്തിലെ രക്ഷിതാക്കളുടെ  പിന്തുണ ഉറപ്പാക്കാനും യുഡിഎഫിന് സാധിക്കും.

ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതിക്കും വയോജന ക്ഷേമത്തിനും നല്‍കുന്ന ഊന്നലിലൂടെ സര്‍ക്കാര്‍ വെറുമൊരു ഭരണാധികാരിയല്ല, മറിച്ച് ഓരോ കുടുംബത്തിന്റെയും 'കെയര്‍ ഗിവര്‍' ആണെന്ന സന്ദേശം സതീശന്‍ നല്‍കുന്നു. പശ്ചിമേഷ്യന്‍ യുദ്ധം പോലുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയിലും സാധാരണ കൃഷിക്കാരക്കാരന്റെ പോക്കറ്റില്‍ പണം എത്തിക്കുന്ന റബ്ബര്‍ താങ്ങുവില) നയം വലിയ നേട്ടമുണ്ടാക്കും.

ഈ ബജറ്റിന്റെ മറ്റൊരു  വലിയ സവിശേഷത അത് വരാനിരിക്കുന്ന തലമുറയെ അഭിസംബോധന ചെയ്യുന്നു എന്നതാണ്. ബഹിരാകാശ ഗവേഷണം, സാറ്റലൈറ്റ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലെ നിക്ഷേപം വഴി പുതുതലമുറക്കാരുടെ  സ്വപ്നങ്ങളെ യുഡിഎഫ് രാഷ്ട്രീയവുമായി ബന്ധിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.   ഇടതുപക്ഷത്തിന്റെ പഴയകാല വീമ്പു പറച്ചിലുകളെ ചോദ്യം ചെയ്യുകയും, ആ മേഖലകളില്‍ പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് അവയുടെ അവകാശികളായി യുഡിഎഫിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് വി ഡി സതീശന്റെ ബജറ്റ് . 'കടം വാങ്ങുന്ന സര്‍ക്കാര്‍' എന്ന ചീത്തപ്പേര് മാറ്റി 'വരുമാനം കണ്ടെത്തുകയും വിവേകപൂര്‍വ്വം ചിലവഴിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍' എന്നു തെളിയിക്കുന്നതിലൂടെ  യുഡിഎഫ് പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in