Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൃശൂര്‍ ബിജെപി ഓഫീസിലെത്തിയത് 25 കോടിയുടെ കള്ളപ്പണം: 17 ചാക്കുകളില്‍ പണമെത്തി: ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി

തൃശൂര്‍ ബിജെപി ഓഫീസിലെത്തിയത് 25 കോടിയുടെ കള്ളപ്പണം: 17 ചാക്കുകളില്‍ പണമെത്തി: ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബിജെപി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി പി. അക്ഷയ്. ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫണ്ടിന് പുറമെയാണ് ഈ കോടികള്‍ ഓഫീസിലേക്ക് ഒഴുകിയെത്തിയതെന്നും പണം പിന്നീട് നേതാക്കള്‍ പലരും വീതിച്ചെടുക്കുകയായിരുന്നുവെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.

പണം കൊണ്ടുവന്നതും വിതരണം ചെയ്തതും സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ്. തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാറിലും ഒരു കോടി രൂപ എത്തിച്ചിരുന്നു. സംഘടനാ സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവര്‍ രാജേഷ്, മുരളി എന്നിവരാണ് പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇതിനായി പ്രത്യേകമായി ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നതായും, പണം സൂക്ഷിച്ച സമയത്ത് ഓഫീസിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായും അക്ഷയ് വെളിപ്പെടുത്തി.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടു ദിവസം മുന്‍പാണ് ബിജെപി ജില്ലാ ഓഫീസിലേക്ക് പണം എത്തിയത്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തൃശൂര്‍ സിറ്റി പ്രസിഡന്റിനെ അറിയിച്ചതിലുള്ള വൈരാഗ്യം കാരണമാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് അക്ഷയ് ആരോപിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ പാര്‍ട്ടി നേതാക്കളായിരിക്കുമെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അക്ഷയുടെ ആരോപണങ്ങള്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം പൂര്‍ണ്ണമായും തള്ളി. സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദേശീയപാതയില്‍ വെച്ച് മൂന്നരക്കോടി രൂപ കവര്‍ന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടര്‍ച്ചയെന്നോണമാണ് ബിജെപിയെ വീണ്ടും വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി കൊണ്ടുവന്ന പണമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പോലീസ് മുന്‍പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 25 കോടിയുടെ കള്ളപ്പണത്തെക്കുറിച്ചുള്ള മുന്‍ ഭാരവാഹിയുടെ പുതിയ ആരോപണം.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in