Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടെത്തി

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ ചോരപുരണ്ട തൂവാല ഒടുവില്‍ കണ്ടെത്തി. എറണാകുളം സിജിഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന ഈ മുഖ്യ തെളിവ് കസ്റ്റഡിയില്‍ നിന്ന് കാണാതായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്, കോടതി സമുച്ചയത്തില്‍ നിന്ന് തന്നെ ഇപ്പോള്‍ ഇത് കണ്ടുകിട്ടിയിരിക്കുന്നത്. തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് 'എലി കൊണ്ടുപോയത്' എന്ന് രേഖപ്പെടുത്തിയിരുന്നതാണ് കേസില്‍ വലിയ നാടകീയത സൃഷ്ടിച്ചത്.

കഴിഞ്ഞ തവണ കേസിന്റെ വിസ്താര വേളയില്‍ ഈ തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടപ്പോഴാണ് തൊണ്ടിമുതല്‍ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സീല്‍ ചെയ്ത കവറിലുണ്ടായിരുന്ന ചോരപുരണ്ട തൂവാല എലി കരണ്ടുപോയി എന്നാണ് രേഖകളില്‍ ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കോടതി ജീവനക്കാര്‍ നടത്തിയ വിശദമായ തിരച്ചിലില്‍ നിര്‍ണായക തെളിവ് തിരികെ ലഭിക്കുന്നത്.

2006 ഒക്ടോബര്‍ 22-നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല ചെയ്യപ്പെടുന്നത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഫസലിന്റെ കൊലപാതകത്തിന് കാരണമായതെന്നാണ് സിബിഐ കണ്ടെത്തല്‍. സിപിഎം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി എന്നിവരുള്‍പ്പെടെയുള്ളവരാണ് ഈ കേസിലെ പ്രധാന പ്രതികള്‍. നിര്‍ണായക തെളിവ് തിരികെ ലഭിച്ചതോടെ കേസിന്റെ വിചാരണ നടപടികള്‍ കൂടുതല്‍ വേഗത്തിലാകും.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in