Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം, രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് നീക്കം

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം, രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് നീക്കം

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകള്‍ പരസ്യമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ 'ഇന്ത്യ' സഖ്യം. കമ്മീഷന്‍ മുന്‍പ് കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനങ്ങള്‍ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി, എം.എ. ബേബി, മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. രാജിവെപ്പിക്കാന്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിനൊപ്പം സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കാനും സഖ്യനേതാക്കള്‍ നീക്കം നടത്തുന്നുണ്ട്.

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ ബ്രജേഷ് സിംഗ് അറ്റോര്‍ണി ജനറലിന് കത്തുനല്‍കി. കമ്മീഷന്റെ ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിച്ച് സി.ഇ.സി ഏകപക്ഷീയമായി പ്രവര്‍ത്തിച്ചെന്നും ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും കത്തില്‍ ആരോപിക്കുന്നു. വരുംദിവസങ്ങളില്‍ ദേശീയ തലത്തില്‍ തന്നെ ഈ വിഷയം വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്നാണ് കരുതുന്നത്.

അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ വിയോജിപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഗോവയില്‍ 97 വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത വിഷയം മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു. ഇവരെ തിരികെ ചേര്‍ക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ എട്ട് ഇ-മെയിലുകള്‍ അയച്ചിട്ടും, സുപ്രീം കോടതി നിര്‍ദ്ദേശത്തിന് ശേഷവും ദില്ലിയിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങളില്‍ രണ്ട് കമ്മീഷണര്‍മാര്‍ ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ചത്. പശ്ചിമ ബംഗാളിലെ വോട്ടര്‍മാര്‍ക്കെതിരായ അപ്പീലുകള്‍, പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോം-6 ലെ നിയമവിരുദ്ധ മാറ്റങ്ങള്‍, പോര്‍ട്ടലിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏകപക്ഷീയമായി കേന്ദ്രീകരിച്ചത് തുടങ്ങിയ കാര്യങ്ങളിലെ സി.ഇ.സിയുടെ നിലപാടാണ് കമ്മീഷനില്‍ ചരിത്രത്തിലില്ലാത്ത വിധം ഭിന്നതയ്ക്ക് വഴിവെച്ചത്.

Related articles

See all
Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Popular News

ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Save your stories

Sign in