Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിന്റെ അന്വേഷണഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ പരിശോധനയ്ക്കത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 9 പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംഭവം ഗൗരവമുള്ളതാണെന്നും പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ശ്രീജിത്ത് (5-ാം പ്രതി), അനില്‍കുമാര്‍ (7-ാം പ്രതി), ഷഫീഖ്, കിരണ്‍, നിഷാദ്, ജീവന്‍ തുടങ്ങി 11 പേരാണ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 65 ദിവസത്തിലധികമായി കസ്റ്റഡിയിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഇഡി ശക്തമായി എതിര്‍ത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും അന്വേഷണം തടസ്സപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമായിരുന്നു ആക്രമണമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് 9 പേര്‍ക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in