Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന് ആശ്വാസം; കോട്ടയത്ത് ചികിത്സയിലായിരുന്ന 52 കാരിക്ക് എബോളയില്ല, പരിശോധനാഫലം നെഗറ്റീവ്

കേരളത്തിന് ആശ്വാസം; കോട്ടയത്ത് ചികിത്സയിലായിരുന്ന 52 കാരിക്ക് എബോളയില്ല, പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സംസ്ഥാനം വിവിധ പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അമര്‍ന്നിരിക്കെ കേരളത്തിന് വലിയ ആശ്വാസ വാര്‍ത്ത. എബോള ബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. പാലാ സ്വദേശിയായ 52-കാരിയുടെ ഫലമാണ് നെഗറ്റീവായത്.

സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി അടുത്തിടെയാണ് ഇവര്‍ കേരളത്തിലെത്തിയത്. പനിയെ തുടര്‍ന്ന് ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന എബോള രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. ഇവര്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയതാണെന്ന് വ്യക്തമായതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെ ഉടന്‍ തന്നെ ഇടപെടുകയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ആശങ്കകള്‍ പൂര്‍ണ്ണമായും അകറ്റിക്കൊണ്ട് എബോള ബാധയില്ലെന്ന സ്ഥിരീകരണം പുറത്തുവന്നത്. ആരോഗ്യവകുപ്പിന്റെ സമയബന്ധിതമായ ഇടപെടലും മുന്‍കരുതലുകളും വലിയൊരു പരീക്ഷണ ഘട്ടത്തെയാണ് ഒഴിവാക്കിയത്.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in