Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജപ്പാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്ന് നിർദേശം

ജപ്പാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്ന് നിർദേശം
ജപ്പാനില്‍ വന്‍ഭൂചലനം.  ഭൂചലനമുണ്ടായതിന് പിന്നില്‍ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്.  തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.  നിരവധി വീടുകള്‍ തകര്‍ന്നു, 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയോടെയാണ് ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായത്.  ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം തീരദേശ മേഖലയില്‍ സുനാമി തിരമാലകളടിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു. 1.2 മീറ്റര്‍ ഉയരത്തിലായുള്ള സുനാമി തിരയാണ് ജപ്പാനിലെ വജിമ നഗരത്തിലെ തീരപ്രദേശത്തടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമി തിരകള്‍ അടിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭൂചലനത്തില്‍ പലയിടത്തെയും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in