Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒമ്പത് മണിക്കൂര്‍ നീണ്ട പോരാട്ടം; ഡല്‍ഹിയില്‍ രാഹുലിനെയും പ്രിയങ്കയെയും ബലമായി അറസ്റ്റ് ചെയ്തു നീക്കി; രാഹുലിനെ കൊണ്ടുപോയത് വലിച്ചിഴച്ച്

ഒമ്പത് മണിക്കൂര്‍ നീണ്ട പോരാട്ടം; ഡല്‍ഹിയില്‍ രാഹുലിനെയും പ്രിയങ്കയെയും ബലമായി അറസ്റ്റ് ചെയ്തു നീക്കി; രാഹുലിനെ കൊണ്ടുപോയത് വലിച്ചിഴച്ച്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാര്‍ച്ചിനും മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയും പോലീസിന്റെ വന്‍ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ആകാശവാണി ഭവനിലെ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. 9 മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ രാത്രി 7:45 ഓടെയാണ് പോലീസ് നേതാക്കളെ ബലമായി കസ്റ്റഡിയിലെടുത്തത്.

നേതാക്കള്‍ക്ക് ചുറ്റും പ്രവര്‍ത്തകര്‍ പ്രതിരോധ വലയം തീര്‍ത്തെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ രാഹുലിനെയും മറ്റുള്ളവരെയും വാഹനത്തില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരില്‍ കണ്ട് സംസാരിക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ ഉടനടി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല. ഒരാഴ്ചയ്ക്ക് ശേഷമേ കൂടിക്കാഴ്ച സാധ്യമാകൂ എന്ന് കമ്മീഷന്‍ അറിയിച്ചതായി സൂചനയുണ്ട്. എന്നാല്‍ നാളെത്തന്നെ 300 എം.പിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്ന് പോലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പകല്‍ മുഴുവന്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിനെ സ്തംഭിപ്പിച്ച സമരത്തിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കിയത്. സമരം ആവേശഭരിതമായപ്പോള്‍ രാഹുല്‍ ഗാന്ധി തടസ്സമായി നിന്ന മള്‍ട്ടി-ലെയര്‍ സ്റ്റീല്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി നിന്ന് ദേശീയപതാക വീശിയത് പ്രവര്‍ത്തകരില്‍ വന്‍ ആവേശമുയര്‍ത്തി. തുടര്‍ന്ന് പോലീസിന്റെ സുരക്ഷാവലയം ഭേദിച്ച് രാഹുലും സംഘവും ആകാശവാണി ഭവന്റെ അങ്കണത്തിലേക്ക് കടക്കുകയായിരുന്നു.

'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് അദ്ദേഹം നടത്തുന്ന വോട്ട് ചോരണത്തെക്കുറിച്ച് സംസാരിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ഇവിടെ എത്ര സമയം വേണമെങ്കിലും ഇരിക്കാന്‍ തയ്യാറാണ്. ഇവിടെ ഇരിക്കുന്നത് പോലീസിന് ബുദ്ധിമുട്ടാണെങ്കില്‍ ഡല്‍ഹിയില്‍ മറ്റേതെങ്കിലും സ്ഥലം അനുവദിക്കണം' - കുത്തിയിരിപ്പ് സമരത്തിനിടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രമുഖ നേതാക്കള്‍ അറസ്റ്റിലായെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും.

Related articles

See all
Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

"തെരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റും, അത് പ്രതിപക്ഷത്തിന്റെ ധർമ്മമാണ്"; രാജ്‌നാഥ് സിംഗിന് മറുപട...

Save your stories

Sign in