Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Ramesh Chennithala| കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം: പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളാകുന്നു; മുഖ്യമന്ത്രി അടിയന്തരമായി കര്‍ശന നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല

Ramesh Chennithala|  കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം: പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളാകുന്നു; മുഖ്യമന്ത്രി അടിയന്തരമായി കര്‍ശന നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേരിട്ട ക്രൂര പീഡനത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. പോലീസ് സ്റ്റേഷനുകള്‍ രാഷ്ട്രീയ എതിരാളികളെ മര്‍ദ്ദിക്കാനുള്ള ഇടിമുറികളോ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളോ ആകരുതെന്നും, കേരള പോലീസിന് ഈ സംഭവം ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ പോലീസുകാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ല. അവര്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണം. കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ആചാരലംഘനം നടത്തി അയ്യപ്പഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചതിനാണ് മുഖ്യമന്ത്രി മാപ്പ് പറയേണ്ടത്. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ അഫിഡവിറ്റ് പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി ശബരിമലയോട് അനാദരവ് കാണിച്ച മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇപ്പോള്‍ നാട് ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടാണ് ഈ 'ആഗോള അയ്യപ്പ സംഗമം' എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോട്...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Save your stories

Sign in