Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോല്‍വി: എം വി ഗോവിന്ദനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ച സി പി എം നേതാക്കള്‍ക്കെതിരെ നടപടി

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോല്‍വി: എം വി ഗോവിന്ദനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ച സി പി എം നേതാക്കള്‍ക്കെതിരെ നടപടി

നിയമസഭാ തിരഞ്ഞെടുപ്പിലെ തളിപ്പറമ്പിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ സി പി എമ്മില്‍ കടുത്ത അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടി ഇപ്പോള്‍ വാളെടുത്തിരിക്കുന്നത്.

സി പി എം കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശന്‍, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റി അടിയന്തര നടപടി സ്വീകരിച്ചത്. കെ പി പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയപ്പോള്‍, ഷൈജുവിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് തടയിടാനാണ് കടുത്ത നടപടികളിലേക്ക് നേതൃത്വം കടന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ സമാനമായ രീതിയില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in