Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഭാനടപടികളില്‍ സജീവ സാന്നിധ്യം; സഭയുടെ അവസാനദിനം സമാനതകളില്ലാത്ത റെക്കോഡുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

സഭാനടപടികളില്‍ സജീവ സാന്നിധ്യം; സഭയുടെ അവസാനദിനം സമാനതകളില്ലാത്ത റെക്കോഡുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

നിയമസഭാസമ്മേളനത്തിന്റെ അവസാനദിവസം എല്ലാ നടപടികളിലും പങ്കെടുത്ത് റെക്കോഡിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ബുധനാഴ്ച സഭാനടപടികളും മറ്റുദിവസങ്ങളിലേതിനെക്കാള്‍ കൂടുതലായിരുന്നു. രാവിലെ ഒന്‍പതിന് തുടങ്ങിയ ചോദ്യോത്തരവേളയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം, ഗള്‍ഫ് യാത്രപ്രശ്‌നം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന് തദ്ദേശവിഹിതത്തിലെ വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രിയെന്ന നിലയില്‍ ദീര്‍ഘിച്ച മറുപടി കൊടുത്തു. 

പിന്നാലെ ശ്രദ്ധക്ഷണിക്കലിനും പ്രധാനപ്പെട്ട ആറു സബ്മിഷനുകള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. വിദേശസംഭാവന നിയന്ത്രണ ചട്ടഭേദഗതിക്കെതിരായ പ്രമേയം മുഖ്യമന്ത്രിയാണ് അവതരിപ്പിച്ചത്. പിന്നീടാണ് ധനകാര്യ ബില്ലിന്റെ ചര്‍ച്ചയില്‍ ധനമന്ത്രിയെന്ന നിലയില്‍ പങ്കെടുത്തത്. ഒരുദിവസംതന്നെ ഇത്രയും നടപടികളില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പങ്കെടുക്കുന്നത് അപൂര്‍വമാണ്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in