Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആദര്‍ശ രാഷ്ട്രീയത്തിന്റെ റോള്‍ മോഡലായിരുന്നു സി.കെ.ഗോവിന്ദന്‍ നായര്‍: സണ്ണി ജോസഫ്

ആദര്‍ശ രാഷ്ട്രീയത്തിന്റെ റോള്‍ മോഡലായിരുന്നു സി.കെ.ഗോവിന്ദന്‍ നായര്‍: സണ്ണി ജോസഫ്

തലശ്ശേരി: ആദര്‍ശ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ റോള്‍ മോഡലായിരുന്നു മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദന്‍ നായരെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി ജോസഫ് പറഞ്ഞു. തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി.കെ.ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള നിരവധി പ്രക്ഷോഭങ്ങളില്‍ സി.കെ.ജി സജീവമായി പങ്കെടുത്തിട്ടുണ്ട്. ഉപ്പുസത്യാഗ്രഹത്തില്‍ ഉള്‍പ്പെടെ മുന്നില്‍ നിന്ന് പോരാടിയ അദ്ദേഹം, ആ പ്രവര്‍ത്തനങ്ങളിലൂടെയാണ് മലബാര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി ആദ്യമായി ചുമതലയേല്‍ക്കുന്നത്. സി.കെ.ജിയെപ്പോലൊരു മഹദ്വ്യക്തി ഇരുന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഇന്ന് തനിക്ക് ഇരിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.സി.സി ട്രഷറര്‍ വി.എ. നാരായണന്‍, സജീവ് മാറോളി, കെ.പി. സാജു തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in