Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സി.ജെ.പി കോ കൺവീനർ സൗരവ് ദാസ്; നേതാക്കളെ അറസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സി.ജെ.പി കോ കൺവീനർ സൗരവ് ദാസ്; നേതാക്കളെ അറസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

ന്യൂ ഡൽഹി: ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്ദറിൽ വൻ പ്രതിഷേധം നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, തന്നെയുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കോ കൺവീനർ സൗരവ് ദാസ്. സാമൂഹികമാധ്യമമായ 'എക്സിലൂടെ' (X) ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

തന്നെയുകൂടാതെ സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്‌കെ, അഷുതോഷ് റാങ്ക, രത്‌ന തുടങ്ങിയവരെയും അറസ്റ്റ് ചെയ്യാൻ സർക്കാരുകൾ നീക്കം നടത്തുന്നതായി സൗരവ് എക്സിൽ കുറിച്ചു. ഇത്തരം ഏകാധിപത്യപരമായ നടപടികൾ ഫലം കാണുമെന്നാണ് കരുതുന്നതെങ്കിൽ സർക്കാരിന് തെറ്റുപറ്റിയെന്നും യുവതലമുറ ഉണർന്നുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അവകാശങ്ങൾക്കും ഭാവിക്കും വേണ്ടിയുള്ള ഈ പോരാട്ടം ജയിലിലോ അതിനേക്കാൾ മോശമായ സാഹചര്യങ്ങളിലോ അവസാനിച്ചാലും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

എസ്.ഐ.ആർ ക്രമക്കേടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കാത്തപക്ഷം ഒക്ടോബർ 10 മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജന്തർ മന്ദറിലെ ഈ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങൾ വലിയൊരു ജനമുന്നേറ്റം ഉറപ്പാക്കണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടു.


Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; സി.ജെ.പി പ്രതിഷേധത്തിന് മുന്നോടിയായി 2,800 പേർ നിരീക്ഷണത...

Popular News

"രോഷാകുലരാകാതെ വെള്ളം കുടിക്കൂ, നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ജോലിയാണ്"; അറസ്റ്റ് ചെയ്ത പോല...

Save your stories

Sign in