Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"രോഷാകുലരാകാതെ വെള്ളം കുടിക്കൂ, നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ജോലിയാണ്"; അറസ്റ്റ് ചെയ്ത പോലീസുകാർക്ക് കുടിവെള്ളം നൽകി രാഹുൽ ഗാന്ധി

"രോഷാകുലരാകാതെ വെള്ളം കുടിക്കൂ, നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ജോലിയാണ്"; അറസ്റ്റ് ചെയ്ത പോലീസുകാർക്ക് കുടിവെള്ളം നൽകി  രാഹുൽ ഗാന്ധി

ഡൽഹി: അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ പോലീസുകാർക്ക് കുടിവെള്ളം നൽകി സ്നേഹത്തിന്റെയും കരുതലിന്റെയും രാഷ്ട്രീയ മാതൃക കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ ഇന്ന് വൈകീട്ട് നടന്ന നാടകീയ പ്രതിഷേധത്തിനിടയിലാണ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ഈ വേറിട്ട സംഭവം.

പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് പോലീസ്‌ വാഹനത്തിൽ കയറ്റിയ സമയത്തായിരുന്നു സംഭവം. നേതാക്കൾക്കായി കരുതിയിരുന്ന വെള്ളക്കുപ്പികളെടുത്ത് രാഹുൽ തന്നെ അറസ്റ്റ് ചെയ്ത പോലീസുകാർക്ക് കുടിവെള്ളമായി നൽകുകയായിരുന്നു. "രോഷാകുലരാകാതെ അല്പം വെള്ളം കുടിക്കൂ, നിങ്ങൾ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്" എന്ന അടിക്കുറിപ്പോടെ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് (X) പേജിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.

വോട്ട് കവർച്ച ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിന്റെ തുടർച്ചയായായിരുന്നു ബുധനാഴ്ചയും കേന്ദ്ര തലസ്ഥാനത്ത് വൻ പ്രക്ഷോഭം അരങ്ങേറിയത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എം.പിമാർക്കായി ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷമാണ് പ്രതിപക്ഷ നേതാക്കൾ ജന്തർ മന്തറിലേക്ക് ബസുകളിൽ നീങ്ങിയത്.

എന്നാൽ വഴിമധ്യേ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ റോഡ് തന്നെ സമരവേദിയാക്കി മാറ്റുകയായിരുന്നു. തുടർന്ന് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയടക്കം ബലപ്രയോഗത്തിലൂടെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡിയിലിരിക്കുമ്പോഴും "നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും തങ്ങളെ തടയാനാവില്ല" എന്ന് രാഹുൽ ഗാന്ധി ഉറപ്പിച്ചു പറഞ്ഞു.


Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

'കുറ്റവാളികളുടെ മനസ്സിൽ ഭയം വേണം' ഡൽഹിയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന...

Popular News

ഡൽഹിയിൽ കനത്ത മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാന സർവീസുകൾ തടസ്സപ്പെട്ടു, വെള്ളക്കെട്ട്...

Popular News

"വീണത് ആദ്യ വിക്കറ്റ് മാത്രം"; ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പോരാട്ടം തുടരുമെന്ന്...

Save your stories

Sign in