Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖമന്ത്രിയുടെ സ്വപ്നപദ്ധതി , സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസിന് തുടക്കം

മുഖമന്ത്രിയുടെ സ്വപ്നപദ്ധതി , സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസിന്  തുടക്കം

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ പ്രമുഖ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സിയാലിന്റെ പുതിയ സംരംഭമായ 'സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസസിന്' (സിയാൽ ഏയ്‌സസ്) തുടക്കമായി. സിയാലിന്റെ വിപുലമായ അനുഭവസമ്പത്തിന്റെ ബലത്തിൽ വിമാനത്താവള നിർമ്മാണം പൂർണ്ണമായി ഏറ്റെടുക്കാൻ ശേഷിയുള്ള കൺസൾട്ടൻസി സേവനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നതെന്നും, ഇത് സ്ഥാപനത്തിന്റെ കിരീടത്തിലെ തിലകക്കുറിയായി മാറുമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 

വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കമേഴ്‌സ്യൽ മേഖല എന്നിവയിലാണ് സിയാൽ ഏയ്‌സസ് കൺസൾട്ടൻസി പിന്തുണ നൽകുന്നത്. ഇതിന്റെ ആദ്യ സംരംഭമായി പശ്ചിമ ബംഗാളിലെ ദുർഗാപൂർ വിമാനത്താവളത്തിൽ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനം സിയാൽ നടപ്പിലാക്കും

പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള 'ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ് സർവീസും' സിയാലിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന ഈ സൗകര്യം എല്ലാ വിമാനങ്ങൾക്കും സൗജന്യമായി നൽകും. ഒപ്പം വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക് ഹബ്ബാക്കുക, ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കുക, അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ പുതിയ വികസന പദ്ധതികൾക്കും തുടക്കമിടും.

സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാൻ തീരുമാനമായി. 2025-26 സാമ്പത്തിക വർഷത്തിൽ 1,220 കോടി രൂപയുടെ മൊത്ത വരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് കമ്പനി കൈവരിച്ചത്. 73,134 വിമാന സർവീസുകളിലായി 1.14 കോടി യാത്രക്കാരെ ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തു. ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.   

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in