Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സി മാജിക് വീണ്ടും; അര്‍ജന്റീനയ്ക്ക് ആധികാരിക ജയം; ജോര്‍ദാനെ തകര്‍ത്ത് മെസ്സിയും സംഘവും നോക്കൗട്ടില്

മെസ്സി മാജിക് വീണ്ടും; അര്‍ജന്റീനയ്ക്ക് ആധികാരിക ജയം; ജോര്‍ദാനെ തകര്‍ത്ത് മെസ്സിയും സംഘവും നോക്കൗട്ടില്

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ആധികാരിക വിജയം നേടി അര്‍ജന്റീന നോക്കൗട്ടിലേക്ക് മുന്നേറി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജോര്‍ദാനെ തകര്‍ത്താണ് മുന്‍ ചാമ്പ്യന്മാര്‍ ഒന്‍പത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ടൂര്‍ണമെന്റിലെ തന്റെ ആറാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ജിയോവാനി ലോ സെല്‍സോ, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവരും അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തു. നോക്കൗട്ടില്‍ കേപ് വെര്‍ദയാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍.

സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഒന്‍പതു മാറ്റങ്ങളുമായാണ് അര്‍ജന്റീന ജോര്‍ദാനെതിരെ കളത്തിലിറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ ജോര്‍ദാന്‍ ബോക്‌സിനകത്ത് അര്‍ജന്റീന നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു.  19-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്നും ലഭിച്ച ഫ്രീകിക്ക് മനോഹരമായൊരു കര്‍വിങ് ഷോട്ടിലൂടെ വലയിലെത്തിച്ച് ലോ സെല്‍സോ അര്‍ജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു.

ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ അര്‍ജന്റീനയ്ക്ക് 31-ാം മിനിറ്റില്‍ രണ്ടാമത്തെ സുവര്‍ണാവസരം ലഭിച്ചു. ജോര്‍ദാന്റെ അല്‍ റഷ്ദാന്‍ ബോക്സിനകത്തുവച്ച് അര്‍ജന്റീന താരം സെനെസിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. കിക്ക് എടുത്ത ലൗറ്റാരോ മാര്‍ട്ടിനെസ് ജോര്‍ദാന്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ പന്ത് വലയിലെത്തിച്ചു. ഹാഫ് ടൈമില്‍ അര്‍ജന്റീന 2-0 ന് മുന്നിലായിരുന്നു. പിന്നീട് 55-ാം മിനിറ്റില്‍ മുസ അല്‍ ടമാരിയ ജോര്‍ദാന് വേണ്ടി ആശ്വാസ ഗോള്‍ നേടി കൊടുത്തു. 

മത്സരത്തിന്റെ 60ാം മിനിറ്റിലാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി പകരക്കാരനായി കളത്തിലിറങ്ങിയത്. തുടര്‍ന്ന് 81-ാം മിനിറ്റില്‍ മെസ്സി അര്‍ജന്റീനയുടെ വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി. മെസ്സിയെ ബോക്‌സിന് പുറത്തുവച്ച് അമീര്‍ ജാമസ് ഫൗള്‍ ചെയ്തതിനാണ് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചത്. ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന് മെസ്സി എടുത്ത ക്‌ളാസിക് ഫ്രീകിക്ക് ജോര്‍ദാന്‍ പ്രതിരോധ മതിലിനെ മറികടന്ന് ഇടതുമൂലയിലൂടെ വലയില്‍ പതിക്കുകയായിരുന്നു. ഈ ഗോളോടെ നിലവിലെ ലോകകപ്പില്‍ മെസ്സിയുടെ ആകെ ഗോള്‍ നേട്ടം ആറായി ഉയര്‍ന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് അര്‍ജന്റീന ഇനി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. പരീക്ഷണ ലൈനപ്പുമായി ഇറങ്ങിയിട്ടും ജോര്‍ദാനെതിരെ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്താന്‍ ടീമിനായി. ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫോം വരും മത്സരങ്ങളില്‍ കേപ് വെര്‍ദയെ നേരിടാന്‍ ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് വലിയ കരുത്താകും.

Related articles

See all
Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Save your stories

Sign in