Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്ത്

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്ത്

ഷാർജയിൽ നടക്കുന്ന ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽ നിന്ന് പാകിസ്ഥാൻ ടീം പിന്മാറി. ടീമിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എൻഒസി (NOC) നൽകാത്തതിനെ തുടർന്നാണ് ഈ അപ്രതീക്ഷിത പിന്മാറ്റം. പാകിസ്ഥാൻ ചാംപ്യൻസ് ടീമിന് എൻഒസി നൽകണമെന്ന് ടീം ഉടമ കാമിൽ ഖാൻ അഭ്യർഥിച്ചെങ്കിലും പിസിബി നൽകാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുമായുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ പിസിബി മുന്നോട്ടുവെച്ചിരുന്നെങ്കിലും, വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് അത് അംഗീകരിച്ചില്ല. ഇതോടെയാണ് ടീമിനു എൻഒസി നൽകില്ലെന്നു പിസിബി ഔദ്യോഗികമായി നിലപാടെടുത്തത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. ഇതിൽ ഇന്ത്യൻ ടീം രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നാണ് പിസിബി പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യം. എന്നാൽ ഡബ്ല്യുസിഎൽ മാനേജ്‌മെന്റ് ഈ ആവശ്യം പൂർണ്ണമായി നിരസിച്ചു. പിന്നാലെ ഷാഹിദ് അഫ്രീദി ക്യാപ്റ്റനായ ടീമിന് എൻഒസി നൽകില്ലെന്ന് പിസിബി കടുത്ത നിലപാടെടുത്തു. ടൂർണമെന്റിൽ പങ്കെടുക്കാനായി പാകിസ്ഥാൻ താരങ്ങൾ യുഎഇയിൽ എത്തിയിരുന്നുവെങ്കിലും അനുമതി ലഭിക്കാത്തത് തിരിച്ചടിയായി. ഒക്ടോബർ 3-ന് നടക്കേണ്ടിയിരുന്ന ബംഗ്ലദേശ് ചാംപ്യൻസിനെതിരെയുള്ള പാകിസ്ഥാന്റെ ഉദ്ഘാടന മത്സരം സാങ്കേതിക കാരണങ്ങളാൽ നേരത്തെ മാറ്റിവച്ചിരുന്നു. ഒക്ടോബർ 10നാണ് ഇന്ത്യ ചാംപ്യൻസ് – പാകിസ്ഥാൻ ചാംപ്യൻസ് മത്സരം നിശ്ചയിച്ചിരുന്നത്.

ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ചാംപ്യൻസ് മാനേജ്‌മെന്റ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. എൻഒസി നൽകാൻ വിസമ്മതിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിലവിൽ നടക്കുന്ന വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്‌സിൽ പങ്കെടുക്കാൻ ടീമിന് കഴിയില്ലെന്ന് പാകിസ്ഥാൻ ചാംപ്യൻസ് ഖേദപൂർവം അറിയിച്ചു. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഈ ആഗോള കൂട്ടായ്മയിൽ പാകിസ്ഥാൻ ചാംപ്യൻസിനെ പ്രതിനിധീകരിക്കാൻ കളിക്കാർക്ക് അവസരം ലഭിക്കാത്തതിൽ സ്വാഭാവികമായും വലിയ നിരാശയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in