Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം; കെജരിവാളിന് സ്റ്റാലിന്റെ ഉപദേശം

കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം; കെജരിവാളിന് സ്റ്റാലിന്റെ ഉപദേശം
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടങ്ങളില്‍ അണിചേരാന്‍ കോണ്‍ഗ്രസുമായുള്ള ശത്രുത ആം ആദ്മി പാര്‍ട്ടി ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ ഉപദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം അരവിന്ദ് കെജ്രിവാളുമായി സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. 'കോണ്‍ഗ്രസിനോട് പ്രതികൂല സമീപനം സ്വീകരിക്കരുത്. വിശാലപ്രതിപക്ഷ സഖ്യം രാജ്യത്തിനാവശ്യമാണ്. താങ്കള്‍ക്കതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാവും.' കജരിവാളിനോട് സ്റ്റാലിന്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളളയും കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി ബന്ധത്തെക്കുറിച്ച് സമാന അഭിപ്രായം മുമ്പ് രേഖപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ആദ്യമായി വേദി പങ്കിട്ടത് കഴിഞ്ഞ നവംബര്‍ 30നായിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുന്ന വേദിയിലായിരുന്നു അത്. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും കെജരിവാള്‍ പങ്കെടുത്തിരുന്നു. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ ശക്തിപ്രകടന വേദിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in