Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിണ്ണില്‍ തൊടാന്‍ മലയാളിപ്പെരുമ; അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

വിണ്ണില്‍ തൊടാന്‍ മലയാളിപ്പെരുമ; അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

വാഷിങ്ടണ്‍: മൂന്നരക്കോടി മലയാളികളുടെ അഭിമാനമുയര്‍ത്തി ബഹിരാകാശത്തേക്ക് ഒരു മലയാളി സാന്നിധ്യം കൂടി യത്രാനുകൂലമാകുന്നു. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം കുറിക്കാന്‍ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍ ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ 'സോയൂസ് എം.എസ്.-29' പേടകത്തിലാണ് അദ്ദേഹത്തിന്റെ ചരിത്രയാത്ര.

കസാഖ്‌സ്താനിലെ ബൈക്കനൂരിലുള്ള റഷ്യന്‍ ബഹിരാകാശനിലയത്തില്‍നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 8.17-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സോയൂസ് 2.1എ റോക്കറ്റുപയോഗിച്ച് നടത്തുന്ന ഈ ദൗത്യത്തില്‍ പ്യോത്ര് ദുബ്രോവ്, അന്ന കികിന എന്നീ റഷ്യന്‍ സഞ്ചാരികളും അനില്‍ മേനോനൊപ്പം ബഹിരാകാശത്തേക്ക് കുതിക്കും. വിവിധ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി എട്ടുമാസക്കാലമാണ് ഈ സംഘം ബഹിരാകാശത്ത് ചെലവഴിക്കുക.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറും യു.എസ്. ബഹിരാകാശ സേനയില്‍ കേണല്‍പദവിയുമുള്ള 49-കാരനായ അനില്‍ മേനോന്‍ ഒരു പാതിമലയാളിയാണ്. അമേരിക്കയിലെ മിനിയാപോളിസില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് ശങ്കരന്‍ മേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയും അമ്മ യുക്രൈന്‍കാരിയായ എലിസബത്ത് സമോയിലെങ്കോയുമാണ്. സ്‌പേസ് എക്‌സ് ജീവനക്കാരിയും ബഹിരാകാശയാത്രികയുമായ അന്നാ മേനോനാണ് ഭാര്യ. ജെയിംസ്, ഗ്രേസ് എന്നിവര്‍ മക്കളാണ്.

നീണ്ട നാളത്തെ കഠിനമായ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് അനില്‍ മേനോന്‍ ഈ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത്. 2021 ഡിസംബറിലാണ് ബഹിരാകാശയാത്രയ്ക്കായി നാസ അനില്‍ മേനോനെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കഠിനമായ ബഹിരാകാശ പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഈ ദൗത്യത്തിന് പൂര്‍ണ്ണ സജ്ജനായത്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in