Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഓപ്പറേഷന്‍ തൂഫാന്‍': തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച്ച ഇന്ന്

'ഓപ്പറേഷന്‍ തൂഫാന്‍': തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച്ച ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ ലഹരി മാഫിയയുടെ വേരറുക്കാന്‍ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്' പദ്ധതിക്ക് അയല്‍സംസ്ഥാനങ്ങളുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. രാവിലെ 11.30-നാണ് കൂടിക്കാഴ്ച്ച.

ലഹരി കടത്ത് കേന്ദ്രങ്ങള്‍ കണ്ടെത്തുക, അന്തര്‍സംസ്ഥാന ലഹരി വ്യാപനം തടയുക, ലഹരി മാഫിയകളെ വേരോടെ പിഴുതെറിയുക എന്നിവ ലക്ഷ്യമിട്ടുള്ള ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത നീക്കത്തിനാണ് ഈ കൂടിക്കാഴ്ചയിലൂടെ ശ്രമിക്കുന്നത്. പദ്ധതിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ലഹരി വിരുദ്ധ പോരാട്ടത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും രമേശ് ചെന്നിത്തല ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ അടിയന്തര യോഗവും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ച്ചയായ ഈ നീക്കങ്ങളുടെ അടുത്ത ഘട്ടമായാണ് തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in